കേച്ചേരി: എസ്ബി ഐ ബാങ്കിന് സമീപം കഴിഞ്ഞദിവസം ഉച്ചയ്ക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രികർ പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് സ്വദേശി അത്താണിപ്പറമ്പിൽ വീട്ടിൽ രഞ്ജിത്ത് ഭാര്യ സനീന്ദ്ര(27), ചങ്ങരംക്കുളം നടുവട്ടം സ്വദേശി ചാമപ്പറമ്പിൽ വീട്ടിൽ ദേവൻ മകൻ ദേവാനന്ദൻ(20) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.